സമസ്ത നൂറാം വാർഷികം അന്താരാഷ്ട്ര മഹാ സമ്മേളനം 2026 ഫെബ്രുവരി 4-8
കാസർഗോഡ്, കുണിയ
സ്റ്റാൾ അനുവദിക്കുന്നതിനുള്ള അപേക്ഷ ഫോറം
നിബന്ധനകൾ
×
സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ആശയാദശയങ്ങൾക്കോ താല്പര്യങ്ങൾക്ക് വിരുദ്ധമായ ഒരു വസ്തുവും പ്രദർശിപ്പിക്കാനോ വിതരണം ചെയ്യാനോ പാടുള്ളതല്ല.
സ്റ്റേജ്, പന്തൽ, ലൈറ്റ് ആൻഡ് സൗണ്ട് കമ്മറ്റി ഒരുക്കിത്തരുന്ന സൗകര്യങ്ങൾക്ക് പുറമേ സ്റ്റാളിൽ ആവശ്യമായ മറ്റു സജ്ജീകരണങ്ങൾ സ്വന്തം ഉത്തരവാദിത്വത്തിൽ നിർവഹിക്കേണ്ടതാണ്.
സമ്മേളന നടപടികൾക്ക് പ്രയാസം ഉണ്ടാക്കുന്ന വിധം ശബ്ദകോലാഹലങ്ങളോ മലിനീകരണങ്ങളോ ഉണ്ടാവാൻ പാടുള്ളതല്ല.
സ്റ്റാളിലേക്ക് വേണ്ടിവരുന്ന മിനിമം വെളിച്ചം (രണ്ട് ട്യൂബ് ) കമ്മറ്റി വക ലഭ്യമാക്കുന്നതാണ്. അഡീഷണൽ ആയി വേണ്ടിവരുന്ന വൈദ്യുതി സ്വന്തം ഉത്തരവാദിത്വത്തിൽ നിർവഹിക്കേണ്ടതാണ്.
സ്റ്റാളിനകത്തും പുറത്തുമുണ്ടാകുന്ന വേസ്റ്റുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ ശുദ്ധീകരിക്കേണ്ടതും പരിസര മലിനീകരണത്തിന് ഇടവരുത്തുന്നതൊന്നും ഉണ്ടാവാൻ പാടില്ലാത്തതും ആണ്.
സ്റ്റാളിൽ ആവശ്യമായി വരുന്ന വെള്ളം സ്വന്തം ഉത്തരവാദിത്വത്തിൽ ലഭ്യമാക്കേണ്ടതാണ്.
കൊട്ടേഷൻ എഗ്രിമെൻറ് ഒപ്പുവെക്കുമ്പോൾ 50 ശതമാനം തുകയും ബാക്കി തുക പൂർണ്ണമായും സ്റ്റാൾ പ്രവർത്തനം ആരംഭിക്കുന്നതിനു മുമ്പായും നൽകി റസീപ്റ്റ് കൈപ്പറ്റേണ്ടതാണ്.
ഏതെങ്കിലും കാരണത്താലോ സാഹചര്യത്താലോ സ്റ്റാളുകൾ ഒഴിപ്പിക്കേണ്ടി വന്നാൽ ആയതിന്റെ അധികാരം കമ്മിറ്റി നിക്ഷിപ്തമാണ്.
സ്റ്റാളുകളിൽ ഒരേ ഐറ്റംസിന്റെ വിതരണം ആവർത്തിക്കുന്നത് ഒഴിവാക്കേണ്ടതും അങ്ങനെ വന്നാൽ കമ്മിറ്റിയുടെ നിർദ്ദേശം പൂർണമായും അംഗീകരിക്കാൻ സ്റ്റാൾ ഉടമകൾ ബാധ്യസ്ഥമാണ്.
നിബന്ധനകൾ ലംഘിക്കുന്ന പക്ഷം സ്റ്റാളുകൾ റദ്ദ് ചെയ്യുന്നതിനുള്ള അവകാശം സ്വാഗതസംഘം കമ്മറ്റിക്ക് ഉണ്ടായിരിക്കുന്നതാണ്.